മൂവാറ്റുപുഴ: തദ്ദേശസ്ഥാപനങ്ങള്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ വികസന സദസ്സ്
നടത്തണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കില്ലെന്ന മൂവാറ്റുപുഴ
നഗരസഭ കൗണ്‍സില്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ എല്‍ഡിഎഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു. തുടര്‍ന്ന് നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. കൗണ്‍സിലര്‍മാരായ ആര് രാകേഷ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ സര്‍ക്കുലര്‍ പ്രകാരം വികസന സദസ്സ് സംഘടിപ്പിച്ച സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കണം. അതിദാരിദ്ര നിര്‍മ്മാര്‍ജ്ജനം, ലൈഫ് മിഷന്, മാലിന്യമുക്ത നവകേരളം തുടങ്ങിയ പദ്ധതികളില്‍ തദ്ദേശസ്ഥാപനങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ സെക്രട്ടറി അവതരിപ്പിക്കണം. ജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കുന്നതിന് ചര്‍ച്ച നടത്തണം. ഇവ ക്രോഡീകരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് / ചെയ്യണമെന്നാണ് സര്‍ക്കുലറിലുള്ളത്. എന്നാല്‍ മൂവാറ്റുപുഴ നഗരസഭയിലെ യുഡിഎഫ് ഭരണസമിതി ഇത് നടത്തേണ്ടതില്ല എന്ന് തീരുമാനിച്ചു. ഇത് അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ തീരുമാനം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്.