കൊച്ചി: 2008 ഫെബ്രുവരി 6 ന് വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനല്‍ പദ്ധതിക്ക് വേണ്ടി റോഡും റെയിലും നിര്‍മ്മിക്കുന്നതിനായി കുടി ഒഴിപ്പിക്കപ്പെട്ടവര്‍ക്കുള്ള മൂലംബ്ബള്ളി പുനരധിവാസ പാക്കേജ് നാല് മാസത്തിനകം ഉചിതമായ തീരുമാനം എടുക്കണമെന്നുള്ള ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാനും സര്‍ക്കാര്‍ നിയോഗിച്ച മൂലംബള്ളി നിരീക്ഷണ സമിതി അംഗവുമായ കുരുവിള മാത്യൂസ്പറഞ്ഞു.
7 വില്ലേജുകളിലായി കുടി ഒഴിപ്പിക്കപ്പെട്ട 316 കുടുബങ്ങളില്‍ 60 കുടുബങ്ങള്‍ മാത്രമാണ് ഭാഗീഗമായി പുനരധിവസിക്കപ്പെട്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെട്ടിട നിര്‍മാണത്തിന് അനുയോജ്യമായ റോഡ് വൈദ്യുതി കുടിവെള്ളം എന്നീ അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ പുനരധിവാസ ഭൂമി നല്‍കണമെന്നതും, വീട് നിര്‍മ്മിക്കുന്നത് വരെ പ്രതിമാസം 5000 രൂപ വാടക ഇനത്തില്‍ നല്‍കാമെന്നതും കുടി ഒഴിപ്പിക്കപ്പെട്ട കുടുബങ്ങളില്‍ നിന്നും ഒരാള്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ നല്കാമെന്നതുമായ വാഗ്ദാനങ്ങള്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇത് വരെയും പാലിച്ചിട്ടില്ലെന്നും അദേഹം വിമര്‍ശിച്ചു.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്ന നിരീക്ഷണ സമിതിയുടെ യോഗം അടിയന്തിരമായി വിളിച്ച് ചേര്‍ക്കണമെന്നും കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.


