മധ്യപ്രദേശ് ഗോളിയാര് പ്രോ പഞ്ചാ ലീഗ് ചാമ്പ്യന്‍ ഷിപ്പിലേയ്ക്ക് പങ്കെടുക്കുവാന്‍ കേരളത്തില്‍ നിന്ന് ദേശീയ താരങ്ങളടക്കം നൂറോളം കായിക താരങ്ങള്‍. മെന്‍സ് വിഭാഗത്തില്‍ 6 ക്ലാസ്സും വനിത വിഭാഗത്തില്‍ മൂന്ന് ക്ലാസ്സായും മത്സരം നടക്കുന്നതാണ്. ഒരോ ക്ലാസ്സിലേയും പതിനെട്ടാം (18)ാം സ്ഥാനം വരെയുള്ളവരെ പ്രോ പഞ്ചായത്ത് ലീഗിലേയ്ക്ക് ഇന്ത്യയിലെ നൂറ് ക്ലബ്ബ്കള്‍ ഓരോരുത്തര്‍ക്കും ലേലതുക നിശ്ചയിച്ച് വിളിച്ചെടുക്കുന്നതാണ്. ഇതോടെ ഇന്ത്യയിലെ പഞ്ചഗുസ്തിക്കാരുടെ ചിരകാല അഭിലാഷമാണ് സാധ്യമാകുന്നത്.
കേരള പഞ്ചഗുസ്തി അസോസിയേഷന് ജനറല്‍ സെക്രട്ടറി ജോജി ഏലൂര്‍ ടീമിനൊപ്പം സുരേഷ് മാധവന് റീജാ സുരേഷ്, ആര്‍ദ്ര സുരേഷ്, സോണി നെല്‍സണ്‍, അരുണ്‍ പി.ജോണ്‍, ശരത്ത്, മോനു തോമസ്, ഡോണ്‍, ആര്യ, അര്ജുന് ടി.എസ്., അരുണ്‍ കാര്‍ത്തിക്, രാഹുല്‍ പണിക്കര്‍, ജിഷ്ണു ഗുപ്ത, നാദിര്‍ഷ വി.ജെ. ധില്ഷാദ് എന്നിവരാണ് എറണാകുളം ജില്ലയില്‍ നിന്ന് പങ്കെടുക്കുന്നത്.
കേരളത്തില്‍ നിന്നും റഫറി പാനലില്‍ നോബി കെ.എഫ്., സന്ദീപ്, റോഷിത്ത് എന്നിവരും ടീമിനൊപ്പം ഉണ്ട്.


