മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത് പുത്തരിക്കാട് ഇലവും കണ്ടം പാടശേഖരത്തിലെ പത്ത് ഹെക്ടര്‍ തരിശ് നിലത്ത് നൂറ് മേനി വിളവ്. വിളവെടുപ്പ് ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.
കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2020-21 വര്‍ഷത്തെ ആര്.കെ.വി.വൈ ഫണ്ട് വിനിയോഗിച്ചാണ് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തരിശായി കിടന്ന പാടശേഖരത്ത് കൃഷിയിറക്കിയത്. ഗ്രാമപഞ്ചായത്തിന്റെയും പാടശേഖര സമിതിയുടെയും കാര്‍ഷിക കര്‍മ്മ സേനയുടെയും സഹകരണത്തോടെയാണ് നൂറ് മേനി വിളയിക്കാന്‍ സാധിച്ചത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശായി കിടക്കുന്ന പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലേക്കും കൃഷി വ്യാപിക്കാനാണ് തീരുമാനം.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജെയിംസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടാനി തോമസ്, കൃഷി ഓഫീസര്‍ സജി.കെ.എ, കൃഷി അസിസ്റ്റന്റ് എം.ആര്. രതീഷ്, പാശേഖര സമിതി പ്രസിഡന്റ് ജോണ്‍ എന്‍.ജെ നീറംമ്പുഴ, സെക്രട്ടറി ആര്.സി. ഫ്രാന്‍സിസ്, ലാല്‍ ജേക്കബ്ബ്, ജോണ്‍ വര്‍ഗീസ്, ജോസ് ഫ്രാന്‍സിസ്, ഫ്രാന്‍സിസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.


