മുവാറ്റുപുഴ: മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴയിലെ നാല് പ്രമുഖ വിക്തിത്വങ്ങളെ ആദരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക പുരസ്കാര ജേതാവ് എസ്. മോഹന്‍ദാസ്, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ.എം. നൗഫല്‍, സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗങ്ങളായി തെരഞ്ഞെടുത്ത എന്‍. അരുണ്‍, പ്രകാശ് ശ്രീധര്‍, എന്നിവരെയാണ് ആദരിക്കുന്നത്.
ചടങ്ങില്‍ മൂവാറ്റുപുഴ ആര്.ഡി.ഒ പി.എ. അനി, ഡി.വൈ.എസ്.പി.മുഹമ്മദ് റിയാസ്, ഡി.ഇ.ഒ ആര്.വിജയ എന്നിവര്‍ മുഖ്യ അതിഥികളായി പങ്കെടുക്കും. മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കെ.പി റസാഖ്, സെക്രട്ടറി മുഹമ്മദ് ഷഫീക്ക് എന്നിവര്‍ ആദരിക്കല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.


