തിരുവനന്തപുരം: പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നു വന്ന കമ്മ്യൂണിറ്റി കിച്ചന് ഇന്നലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. കഴിഞ്ഞ 16 ദിവസമായി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്നു വന്ന കമ്മ്യൂണിറ്റി കിച്ചനാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
സമാപന ദിനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കമ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിച്ചു. ഉച്ചഭക്ഷണ വിതരണത്തിന് അദ്ദേഹം നേതൃത്വം നല്കി. പായസം ഉള്‍പ്പെടെ 4000 പേര്‍ക്കാണ് അവസാന ദിവസം ഭക്ഷണം നല്‍കിയത്.
16 ദിവസമായി 60,000 ഉച്ചഭക്ഷണ പൊതികളാണ് പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. നഗര വീഥികളില്‍ വസിക്കുന്ന നൂറുകണക്കിനാളുകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണവും കുപ്പിവെള്ളവും എത്തിച്ചു. സ്പോണ്‍സര്‍മാരും, ക്ലബ് അംഗങ്ങളും നല്കിയ സംഭാവനകള്‍ കൊണ്ടാണ് കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം നടത്തിയത്.
16 ദിവസം കമ്യൂണിറ്റി കിച്ചണുമായി നഗരത്തില്‍ നിറഞ്ഞു നിന്ന് അന്നമൂട്ടാന്‍ തലസ്ഥാനത്തെ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ഭാഗ്യം സിദ്ധിച്ചതിന്
എല്ലാവര്ക്കും പ്രസ് ക്ലബിന്റെ നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് സോണിച്ചന്‍ പി. ജോസഫും സെക്രട്ടറി എം. രാധാകൃഷ്ണനും അറിയിച്ചു.


