വൈപ്പിന്‍: പത്ത്, പന്ത്രണ്ട് ക്ളാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും കോവിഡ് കാലത്ത് മികവുറ്റ സേവനം നടത്തിയ ആശാ പ്രവര്‍ത്തകരെയും പള്ളിപ്പുറം പഞ്ചായത്ത് ആദരിച്ചു. പഞ്ചായത്ത് ഹാളില്‍ ആദരസമ്മേളനം കെ.എന്‍ ഉണ്ണിക്കൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പഠന മികവിനൊപ്പം സാമൂഹ്യ പ്രതിബദ്ധതയും വിദ്യാര്‍ഥികള്‍ ആര്‍ജ്ജിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആശാ പ്രവര്‍ത്തകരുടെ നിസ്തുല സേവനം നാടിനു സമാശ്വാസമാണെന്നും ആദരണീയമാണെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയന് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം അഡ്വ എം.ബി ഷൈനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രെസിഡന്റ് കെ.എ സാജിത്ത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.എന്‍ ഉണ്ണിക്കൃഷ്ണന്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഇ.കെ ജയന്, പഞ്ചായത്ത് അംഗങ്ങളായ രാധിക സതീഷ്, ബിന്ദു തങ്കച്ചന്, സി.എച്ച് അലി, ശീലഗോപി, ശെന്നി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.
പത്താം ക്ലാസില്‍ മുഴുവന്‍ എപ്ലസ് നേടിയ 55 വിദ്യാര്‍ത്ഥികളെയും പ്ലസ്ടുവിന് എല്ലാവിഷയങ്ങള്‍ക്കും എപ്ലസ് നേടിയ 33 വിദ്യാര്‍ഥികളെയുമാണ് ആദരിച്ചത്. 32 ആശാ പ്രവര്‍ത്തകര്‍ക്ക് യൂണിഫോം കോട്ടും ഫലകവും സമ്മാനിച്ചു.


