മുവാറ്റുപുഴ: ബുദ്ധി വൈകല്യം ഉള്ള യുവാവിന് ഷേവ് ചെയ്ത് നല്കാന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എംഎല്‍എ ഹെല്പ് ഡെസ്കിലേക്ക് വിളിച്ച മാതാവിന്റെ ആവശ്യം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ് വ്രര്ത്തകര്. ആവോലി പഞ്ചായത്തില്‍ ചെങ്ങറ കോളനിയില്‍ ബുദ്ധി വൈകല്യമുള്ള മകനുമായി ഒറ്റക്ക് താമസിക്കുന്ന മാതാവ് ആണ് എംഎല്‍എ ഹെല്പ് ഡെസ്കിലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചത്.
ലോക്ക് ഡൗണ്‍ മൂലം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാത്തതു കൊണ്ട് മകന് യഥാസമയം ഷേവിങ് ചെയ്യാന്‍ കഴിയാതത്തിനാല്‍ മാനസിക വിഭ്രാന്തി കാണിക്കുന്നെന്നും സഹായിക്കാന്‍ ആരും ഇല്ലന്നും പറഞ്ഞാണ് ഹെല്പ് ഡെസ്കിലേക്ക് വിളിച്ചത്. ഹെല്പ് ഡെസ്കിലേക്കു വന്ന ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍ വിഷയത്തിന് പരിഹാരമുണ്ടാക്കാം എന്ന് അറിയിക്കുകയും പിന്നീട് ആവോലി പഞ്ചായത്ത് മെമ്പര്‍ വി എസ് ഷെഫനുമായി സംസാരിച്ചു നിജസ്ഥിതി മനസിലാക്കി.
തുടര്‍ന്ന് സമീര്‍ കോണിക്കലും, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റിയാസ് താമരപ്പിള്ളിയും ആവോലി മണ്ഡലം പ്രസിഡന്റ് വിഎം റിയാദ് കൂടി ചെങ്ങറ കോളനിയിലുള്ള വീട്ടില്‍ എത്തി ഷേവ് ചെയ്ത് നല്‍കുകയായിരിന്നു.


