കാസര്‍കോട്: കാസര്‍കോട്ട് കൊവിഡ് ടെസ്റ്റ് നടത്തുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ വ്യാപക പരാതി. ടെസ്റ്റ് ചെയ്ത് 5 ദിവസം കഴിഞ്ഞിട്ടും ഫലം കിട്ടുന്നില്ല. അതിനാല്‍ അടിയന്തര ശസ്തക്രിയ പോലും വൈകുന്ന സാഹചര്യമാണുള്ളതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
പരിശോധന ഫലം കൃത്യമായി അപ്ലോഡ് ചെയ്യുന്നില്ലെന്നാണ് പരാതി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമയബന്ധിതമായി കൊടുക്കാനാകുന്നില്ല. സര്‍ക്കാരിന് ഇതു സംബന്ധിച്ച് പരാതി നല്‍കിയെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന് കീഴിലെ കെഎംഎസ്സിഎല് കരാര്‍ കൊടുത്ത സ്പൈസ് ഹെല്‍ത്തിനെതിരെയാണ് കൂട്ടപ്പരാതി. ഫലം കിട്ടുമെന്ന് അറിയിച്ച് പ്രദര്‍ശിപ്പിച്ച നമ്പറില്‍ ബസപ്പെട്ടാല് പ്രതികരണമില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. കാസര്‍കോട്ടെ കൊവിഡ് നിരക്ക് താരതമ്യേന കുറയാന്‍ കാരണം സ്വകാര്യ ടെസ്റ്റിംഗ് ഏജന്‍സിയുടെ അനാസ്ഥയെന്നും വിലയിരുത്തലുണ്ട്.


