മുവാറ്റുപുഴ: മുവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധ മാര്‍ച്ചും എക്സ്സൈസ് ഓഫീസ് ധര്‍ണ്ണയുംനടത്തി. ബ്ലോക്ക് പ്രസിഡന്റ് പിഎസ് സലിം ഹാജി അധ്യക്ഷതയില്‍ നടത്തിയ സമരം എ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.
കെഎം സലിം, പിഎം ഏലിയാസ്, വര്‍ഗീസ് മാത്യു, മാത്യൂസ് വര്‍ക്കി, ഒപി ബേബി, കെപി ജോയ്, കബീര്‍ പൂക്കടശ്ശേരി, മുഹമ്മദ് റഫീഖ്, ഹിപ്സണ്‍ എബ്രഹാം, കെകെ ഉമ്മര്‍, കെഎം പരീത്, സാബു ജോണ്‍, അബ്ദുല്‍ സലാം, സിനി ബിജു, എസി എല്‍ദോസ്, ജെറിന് ജേക്കബ്, അബി പൊങ്ങനത്തില്‍, എന്നിവര്‍ സംസാരിച്ചു.


