എടത്വ: കേരളത്തിലെ ആദ്യ കൃഷ്ണശിലാ ധ്വജത്തിന് യു.ആര്.എഫ് റിക്കോര്‍ഡ്. തിരുപനയനൂര്‍കാവ് ദേവി ക്ഷേത്രത്തിലെ കൃഷ്ണാ ശിലാ ധ്വജം യു.ആര്.എഫ് വേള്‍ഡ് റിക്കോര്‍ഡില്‍ ഇടം പിടിച്ചു. പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും സെപ്റ്റംബര്‍ 27ന് 3ന് യു.ആര് എഫ് വേള്‍ഡ് റിക്കോര്‍ഡ് ചീഫ് എഡിറ്റര്‍ ഗിന്നസ് ഡോ.സുനില്‍ ജോസഫ്, യുആര്‍എഫ് വേള്‍ഡ് റിക്കോര്‍ഡ് ഏഷ്യ ജൂറി ഡോ. ജോണ്സണ് വാലയില്‍ ഇടിക്കുള എന്നിവരുടെയും ക്ഷേത്ര ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തില്‍ ഗോവ ഗവര്‍ണ്ണര്‍ അഡ്വ. പി.എസ് ശ്രീധരന് പിള്ള നിര്‍വഹിക്കും.
തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ബിനു സുരേഷ്, രവീന്ദ്രന് നായര്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കും.
തലവെടി തിരുപനയനൂര്‍ കാവ് ദേവി ക്ഷേത്രത്തിലാണ് 44 അടി ഉയരമുള്ള കൃഷ്ണശില ധ്വജം കഴിഞ്ഞ ഏപ്രില്‍ 3 ന് പ്രതിഷ്ഠിച്ചത്. ഈ കൊടിമരത്തിന്റെ ആധാര ശിലയുടെ ഭാരം 6 ടണ്‍ ആണ്. നിറയെ കൊത്തുപണികള്‍ ഉള്ള കൊടിമരത്തിന്റെ ഏറ്റവും താഴെ ചതുരാകൃതിയിലും അതിന് മുകളില്‍ 8 കോണുകളും അതിന് മുകളില്‍ 16 കോണുകളും ഏറ്റവും മുകളില്‍ വൃത്താകൃതിയിലുമാണ് നിര്‍മ്മാണം.
തിരുവന്‍വണ്ടൂര്‍ തുളസി തീര്‍ത്ഥത്തില്‍ ബാലു ശില്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 88 ദിവസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തികരിച്ചതെന്ന് ക്ഷേത്രം മുഖ്യ കാര്യദര്‍ശി തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന, പി.ആര് വിശ്വനാഥന് നായര്‍ (ചെയര്മാന്), അഡ്വ. മുരളി മനോഹര്‍ ( ലീഗല്‍ അഡൈ്വസര്‍), കെ.ആര് ഗോപകുമാര്‍ പ്രസിഡന്റ് (പ്രസിഡന്റ്), മനോഹരന് വെറ്റിലക്കണ്ടം (പി.ആര്.ഒ), അജികുമാര്‍ കലവറശ്ശേരില്‍ (സെക്രട്ടറി) എന്നിവര്‍ പറഞ്ഞു.