പെരുമ്പാവൂര്‍: കുന്നത്തുനാട് എസ്.എന്‍.ഡി.പി.യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുവിന്റെ തൊണ്ണൂറ്റിമൂന്നാം മഹാസമാധി ദിനാചരണതോടനുബന്ധിച്ച് നടന്ന ഉപവാസയജ്ഞവും ദീപപ്രജജ്വലനവും എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു.
യൂണിയന് അഡ്മിനിട്രേറ്റിവ് കമ്മിറ്റി ചെയര്മാന് കെ.കെ. കര്ണ്ണന് അധ്യക്ഷനായ ചടങ്ങില്‍ കണ്‍വീനര്‍ സജിത്ത് നാരായണന്, കമ്മിറ്റി അംഗം എം.എ.രാജു, അമ്മിണി കര്ണ്ണന്, ബിജു കര്ണന്, അഭിജിത്ത് ഉണ്ണികൃഷ്ണന്, സജാദ് രാജന്, ചേരാനല്ലൂര്‍ ശങ്കരനാരായണ ക്ഷേത്രം മേല്‍ശാന്തി ടി.വി. ഷിബു ശാന്തി, ഇന്ദിര ശശി, നളിനി മോഹന്‍, മോഹിനി വിജയന്, കെ.എം. സുകുമാരന്‍, കെ.എം. സജീവ് എന്നിവര്‍ പങ്കെടുത്തു.


