മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി അസീസി ബധിര വിദ്യാലയത്തില്‍ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി യോഗ പരിശീലനവും ബോധവത്കരണ ക്ലാസ്സും അടക്കം വിവിധ പരിപാടികളോടെയാണ് യോഗാ ദിനാചരണം നടന്നത്.
സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജീവ ഫ്രാന്‍സീസ്, കായികാദ്ധ്യാപിക ഷൈനി ഷാജി എന്നിവര്‍ നേത്യത്വം നല്കി.

