രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും തകര്‍ക്കാനുള്ള ബിജെപി, കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ട് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് മാറാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സൗത്ത് മാറാടി പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീക്ക് ഉല്‍ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സാബു ജോണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒപി ബേബി, വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, മെമ്പര്‍മാരായ പിപി ജോളി, ജെയ്സ് ജോണ്‍, രതീഷ് ചങ്ങാലി മറ്റം, ബിജു കുര്യാക്കോസ്, ബ്ലോക്ക് സെക്രട്ടറി മാരായ ബിജു പുളിക്കാന്‍, സജി ടി ജേക്കബ്, എബി പോള്‍, സാജു കുന്നപ്പിള്ളി, പൈലി പൂമറ്റം, സിനിജ സനില്‍, ജിക്കു വര്‍ഗീസ്, ഉമ്മര്‍ മാക്കാര്‍, തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.


