മുവാറ്റുപുഴ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷിത്ത ദിനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നഗരസഭയില്‍ അണുനശീകരണം നടത്തി. രാജീവ് ഗാന്ധി രക്തസാക്ഷ്യത്വ ദിനത്തോട് അനുബന്ധിച്ചു നിയോജക മണ്ഡലത്തിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ അണുനശികരണം നടത്തിയതായി നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍ അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റിയാസ് താമരപ്പിള്ളില്‍, കെഎസ്യു ജില്ലാ സെക്രട്ടറി റംഷാദ് റഫീഖ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അമല്‍ ബാബു, അന്‍സാഫ് മുഹമ്മദ്, ടി എ ഹാഷിം തുടങ്ങിയവര്‍ നേതൃത്വം നല്കി.


