കൊല്ലം ജില്ലയിലെ 13 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്നു മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളില്‍ നില്ക്കുന്ന പഞ്ചായത്തുകളിലാണ് അധിക നിയന്ത്രണം.
ഇവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് 7 മണി മുതല്‍ 2 മണി വരെ മാത്രമാണ് പ്രവര്‍ത്തനാനുമതി. പാല്, പത്രം എന്നിവയുടെ വിതരണം രാവിലെ അഞ്ചിനും എട്ടിനും ഇടയിലായി നിയന്ത്രിച്ചു. റേഷന്‍ കടകള്‍, മാവേലിസ്റ്റോര്‍, സപ്ലൈകോ പാല് ബൂത്തുകള്‍ എന്നിവയ്ക്ക് രാവിലെ എട്ടു മുതല്‍ 5 മണി വരെ പ്രവര്‍ത്തിക്കാം.
ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴ് വരെ വരെ ഹോം ഡെലിവറി സര്‍വീസിന് മാത്രമായി പ്രവര്‍ത്തിക്കാനും അനുമതി. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്‍പ്പടെ അവശ്യ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ഇവിടങ്ങളില്‍ പ്രവേശിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി.
നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ പ്രദേശങ്ങള്‍:
നീണ്ടകര
ഇളംപള്ളൂര്‍
പുനലൂര്‍
കരവാളൂര്‍
നിലമേല്‍
മൈലം
അലയമണ്‍
ഉമ്മന്നൂര്‍
പന്മന
തലവൂര്‍
തൃക്കോവില്‍ വട്ടം
തൃക്കരുവ
കുണ്ടറ


