നെല്ലിക്കുഴി: മഹാമാരിയുടേയും പേമാരിയുടേയും ദുരിത കാലത്ത് ഒരുമയും കരുതലും നന്മയുമുള്ള മാതൃകയായി നെല്ലിക്കുഴി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ കര്ഷകന് കുഞ്ഞേട്ടന്. പാട്ടത്തിനെടുത്ത ഒരേക്കറോളം വരുന്ന സ്ഥലത്ത് താന്‍ പണിയെടുത്ത് വിളയിപ്പിച്ച മുഴുവന്‍ കപ്പയും നാട്ടുകാര്‍ക്ക് നല്കി കൊണ്ടാണ് വാര്‍ഡിലെ ഏറ്റവും മികച്ച കര്‍ഷകരിലൊരാളായ കുഞ്ഞേട്ടന് മാതൃകയായത്.
പഞ്ചായത്ത് പ്രസിഡന്റ് പിഎം മജീദ് കുഞ്ഞേട്ടനില്‍ നിന്ന് കപ്പ ഏറ്റുവാങ്ങി. അയല്‍ വാര്‍ഡ് മെമ്പര്‍മാരായ എംഎം അലി, എന്‍ബി ജമാല്‍, പി എച്ച് ഷിയാസ്, അന്‍സാര്‍ കെബി, അബൂബക്കര്‍ പികെ, ഷംസുദീന്‍ ഇഎ, രാധാകൃഷ്ണന്, സിയാദ്, മൈതു എന്‍എം, ഷിഹാബ്, ശിവന് തുടങ്ങിയവര്‍ പങ്കെടുത്തു. വാര്‍ഡിലെ RRT അംഗങ്ങള്‍ കപ്പ വാര്‍ഡിന്റെ എല്ലാ പ്രദേശങ്ങളിലും വിതരണം ചെയ്തു.


