മൂവാറ്റുപുഴ: എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ചെയര്‍മാന്റെ ചേംബറില്‍ കുത്തിയിരിപ്പ് സമരം നടത്തി. മൂവാറ്റുപുഴ നഗരസഭയില്‍ അധികാരത്തിലിരിക്കുന്ന യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണ സമതിയും ഭരണസമതിക്ക് നേതൃത്വം നല്കുന്ന ചെയര്‍മാനും നഗര ഭരണ രംഗത്ത് തുടരുന്ന നിഷേധാത്മക നിലപാടിനെതിരെയാണ് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
കഴിഞ്ഞ കൗണ്‍സിലും, സംസ്ഥാന സര്‍ക്കാരും തുടങ്ങി വച്ചതും പൂര്‍ത്തികരിച്ചതുമായ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ സ്വകാര്യ സംരംഭം പോലെ നടത്തുന്ന നടപടികള്‍ തിരുത്തണമെന്നും പ്ലാന്‍ ഫണ്ട് വിനിയോഗിക്കുന്ന കാര്യത്തില്‍ സുധാര്യത ഉണ്ടാകണമെന്നും ആവശ്യപ്പെട്ടായിരുന്നു എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ സമരം.
കൊവിവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ പ്രതിഷേധത്തില്‍ കൗണ്‍സിലര്‍ കെ.ജി. അനില്‍കുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ നിസ അഷറഫ്, കൗണ്‍സിലര്‍മാരായ പി.വി. രാധാകൃഷ്ണന്, പി.എം. സലിം, ഫൗസിയ അലി, വി.എ. ജാഫര്‍ സാദിക്ക്, സെബി. കെ.സണ്ണി, മീര കൃഷ്ണന്, സുധ രഘുനാഥ് എന്നിവര്‍ സംസാരിച്ചു.

