കദളിക്കാട് ഓമനയ്ക്കും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വം. ജീവിതോപാധിയായി ആധുനിക തയ്യല്‍ മെഷിനും നല്കി നിര്‍മ്മലയുടെ അലുംനി അസ്സോയിഷനായ NAAM 88. അസ്സോയിഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഓമനയ്ക്കും കുടുംബത്തിനും വീട് നിര്മമിച്ച് നല്‍കിയത്.
ജീവീതം വഴിമുട്ടി നിന്ന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്കിയ ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം.പി. നവീകരിച്ച ഗൃഹത്തിന്റെ താക്കോല്‍ ഓമനയ്ക്ക് കൈമാറി. വിഭാര്യയായ ഓമനയുടെ മകള്‍ വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളും ഒരുമിച്ച് മണിയന്ത്രം മലയില്‍ അടച്ചുറുപ്പില്ലാത്ത വീട്ടിലായിരുന്നു താമസം. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും പരിമിതമായ സാഹചര്യങ്ങളും. ഇവരുടെ ദുരവസ്ഥ സമീപ വാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് NAAM 88 സമയബന്ധിതമായി വീട് നിര്‍മ്മിച്ച് നല്‍കുകയും തയ്യല്‍ക്കാരിയായ മകള്‍ക്ക് ആധുനിക തയ്യല്‍ മെക്ഷിനും കൈമാറിയത്.
ഈ വര്‍ഷം ഇത് പോലെ 8 വീടുകള്‍ കൂടി നിര്‍മ്മിച്ച് സമൂഹത്തിലെ അശരണര്‍ക്ക് അത്താണിയാവുക എന്നതാണ് അസോസിയേഷന്റെ ലക്ഷ്യമെന്ന് NAAM പ്രസിഡന്റ് Adv. O.V അനീഷ് അറിയിച്ചു. ചടങ്ങില്‍ നിര്‍മ്മലയുടെ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി പുത്തന്‍കുളം, നിര്‍മ്മല അലുംനി അംഗങ്ങളായ Ex MP ഫ്രാന്‍സിസ് ജോര്‍ജ്, ഡോ. മാത്യു കുഴല്നാടന്, മെമ്പര്‍ അനീറ്റ റെജി, വിനോദ് ബാബു, സോണി മാത്യു, ഡെന്നീസ് രാജന്, ജെറി തോമസ് എന്നിവര്‍ പ്രസംഗിച്ചു.


