പായിപ്ര: മുവാറ്റുപുഴ പെരുമ്പാവൂര്‍ റൂട്ടില്‍ ബസിലെ സ്ഥിരം വനിതാ മോഷ്ടാവിനെ പായിപ്ര പഞ്ചായത്തംഗം സുകന്യ അനീഷിന്റെ സമയോചിതമായ ഇടപെടല്‍ മൂലം പായിപ്ര കവലയില്‍ വെച്ച് പിടിക്കപ്പെട്ടു.
തൃക്കളത്തൂര്‍ കാവുംപടില് നിന്നും രാവിലെ 10ന് പെരുംമ്പാവൂര്‍ ഭാഗത്ത് നിന്ന് വരിക ആയിരുന്ന കെഎസ്ആര്‍റ്റിസി ബസില്‍ കയറിയ പഞ്ചായത്തംഗത്തിന്റെ ബാഗില്‍ എ വളവ് ഭാഗത്ത് നിന്ന് ബസില്‍ കയറിയ സ്ത്രീ കൈയ്യിട്ട് പേഴ്സ് എടുക്കാന്‍ ശ്രമിക്കവെ ആണ് പഞ്ചായത്തംഗം മറ്റ് യാത്രക്കാരുടെ സാനിധ്യത്തില്‍ മോഷ്ടാവിനെ കയ്യോടെ പിടികൂടിയത്.
ബസില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ച മോഷ്ടാവിനെ പെഴക്കാപ്പിളളി കവലയിലെ ആളുകളുടെയും യാത്രക്കാരുടെയും സഹായത്തോടു കൂടി മുവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് കുറ്റക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ട് സുകന്യ അനീഷ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്കി.
മുന്‍പ് ഇതേ അനുഭവം ഉണ്ടായത് കൊണ്ട് ബസ് യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കാറുണ്ട് എന്നും അത് കൊണ്ടാണ് മോഷ്ടാവിനെ പിടികൂടാന്‍ ആയത് എന്നും സുകന്യ അനീഷ് പറഞ്ഞു.