മുവാറ്റുപുഴ: അപകട അവസ്ഥയിലുള്ള മരം അഗ്നിരക്ഷാ സേനയും സിവില്‍ ഡെഫന്സും ചേര്‍ന്ന് വെട്ടിമാറ്റി. മുവാറ്റുപുഴ തൊടുപുഴ റോഡില്‍ മവിന്ചുവട് ജംഗ്ഷന് റോഡിലേക്ക് ചാഞ്ഞ് അപകട അവസ്ഥയില്‍ നിന്ന മരമാണ് വെട്ടി മാറ്റിയത്. ദിവസേന ആയിരങ്ങള്‍ സഞ്ചരിക്കുന്ന റോഡില്‍ ഏതു നിമിഷവും റോഡിലേക്ക് മറിഞ്ഞു വീഴാവുന്ന അവസ്ഥയിലായിരുന്ന മരം ഗതാഗതം ഭാഗികമായി നിര്‍ത്തിവെച്ചാണ് മുറിച്ചു മാറ്റിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴ മാറിയതിന് ശേഷം സിവില്‍ ഡിഫന്‍സ് സ്റ്റേഷന് കോഓര്‍ഡിനേറ്റര്‍ സിഎ നിഷാദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നിലയ പരിധിയിലെ അപകട സാധ്യതകള്‍ വിലയിരുത്തുന്നതിനിടക്കാന് അപകട അവസ്ഥയിലുള്ള മരം സിവില്‍ ഡിഫന്‍സിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് അഗ്നിരക്ഷാ നിലയം സ്റ്റേഷന് ഓഫീസര്‍ ടികെ സുരേഷിനെ വിവരം അറിയിക്കുകയും സീനിയര്‍ ഫയര്‍ & റെസ്ക്യൂ ഓഫീസര്‍ കെ പി സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘം എത്തി മരം മുറിച്ചു മാറ്റുകയായിരുന്നു.
അഗ്നിരക്ഷാ നിലയം സീനിയര്‍ ഫയര്‍ & റെസ്ക്യൂ ഓഫീസര്‍ കെപി സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ ഫയര്‍ & റെസ്ക്യൂ ഓഫീസര്‍മാരായ ഷമീര്‍ ഖാന്, ലിബിന് ജെയിംസ്, സിദ്ധിഖ് ഇസ്മൈല്‍, ഹോം ഗാര്‍ഡ് ടോമി പോള്‍ എന്നിവരും സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി പോസ്റ്റ് വാര്ഡന് നിതിന്‍ എസ് നായരുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് ക്യാപ്ടന്മാരായ അന്‍സില്‍ അന്‍സാര്‍ ബിലാല്‍ പി ബഷീര്‍, ആനന്ദ് രാജ് എന്നിവരും പങ്കെടുത്തു.


