മുവാറ്റുപുഴ: കെഎസ്യൂ മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദിശ വിദ്യാര്‍ത്ഥി നേതൃത്വ ക്യാംപ് സംഘടിപ്പിച്ചു. വര്‍ഗ്ഗ വര്‍ഗീയ ഫാസിസത്തോട് സന്ധിയില്ല, ജനാധിപത്യ മതേതരത്വ വിദ്യാര്‍ത്ഥി പക്ഷ മൂല്യങ്ങള്‍ക്ക് കരുത്തുപകരാം എന്ന മുദ്രവാക്യമുയര്‍ത്തിക്കൊണ്ട് നിയോജക മണ്ഡലത്തിലെ നൂറിലധികം പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ക്യാംപില്‍ വേദിയും ഉദ്ഘാടകനും ഇല്ലായെന്ന പ്രത്യോകതയുണ്ടായി.
മാറുന്ന കാലഘട്ടത്തിന്റെ മാറ്റത്തിനനുസൃതമായി ജനാധിപത്യ മത നിരപേക്ഷ മൂല്യങ്ങളെ ചേര്‍ത്തു നിര്‍ത്തി നാടിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാം എന്ന ചിന്ത പകരുന്നതായി വ്യത്യസ്തമായ ഈ ക്യാമ്പ്. കെഎസ്യൂ നിയോജക മണ്ഡലം പ്രസിഡന്റ് ജെറിന് ജേക്കബ് പോള്‍ പതാകയുയര്‍ത്തി. രക്തസാക്ഷികള്‍ക്ക് പുഷ്പാര്‍ച്ഛനയും നടന്നു.
ക്യാമ്പിന്റെ വ്യത്യസ്ത പകര്‍ന്ന സന്ദേശം പുത്തന്‍ ഉണര്‍വ് പകര്‍ന്നതായി ക്യാമ്പില്‍ പങ്കെടുത്ത പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ കെ പി സി സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എംഎല്‍എമാരായ മാത്യു കുഴല്നാടന്, എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കെഎസ്യൂ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ് വിപി, കെ പി സി സി സെക്രട്ടറി കെ എം സലിം, മില്‍മാ ചെയര്മാന് ജോണ്‍ തെരുവത്ത് പഞ്ചായത്ത് പ്രസിഡന്റ് ഓ പി ബേബി, സംസ്ഥാന സെക്രട്ടറിമാരായ മാത്യു കെ ജോണ്‍, യദു കൃഷ്ണന്, സുബിന് മാത്യു, ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍,നേതാക്കളായ മുഹമ്മദ് റഫീഖ്, ആബിദ് അലി, അബിന്‍ വര്‍ക്കി കോടിയാട്ട്, എല്‍ദോ ബാബു വട്ടക്കാവില്‍, ഭാഗ്യനാഥ് എസ് നായര്‍, സാബു ജോണ്‍, സമീര്‍ കോണിക്കല്‍, ഷാന്‍ മുഹമ്മദ്, റിയാസ് താമരപ്പിള്ളി, സല്മാന് ഓലിക്കല്‍, റംഷാദ് റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
•നെല്‍സണ്‍ പനയ്ക്കല്‍


