ഉഴവൂര്‍: പിഎന്‍ പണിക്കര്‍ അനുസ്മരണത്തോട് അനുബന്ധിച്ച് ഉഴവുര്‍ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയും സെന്റ് ജോവാന്‍സ് യു.പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച വായന പക്ഷാചരണം കുട്ടികള്‍ ആടിയും പാടിയും ആഘോഷിച്ചു. വായന പക്ഷാചരണം മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ സിന്ധു മോള് ജേക്കബ് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ പ്രധാന അദ്ധ്യാപിക സി. പ്രദീപ എസ്.വി.എം അദ്ധ്യക്ഷത വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എന്‍ രാമചന്ദ്രന്, സ്കൂള്‍ എംപിടിഎ പ്രസിഡന്റ് ദീപം സുധീപ്, ലൈബ്രറി സെക്രട്ടറി എബ്രാഹം സിറിയക്ക്, ലൈബ്രറി വൈസ് പ്രസിഡന്റ് അനില്‍ ആറുകാക്കല്‍, ജോയിന്റ് സെക്രട്ടറി സന്തോഷ് ആറുകാക്കല്‍, അബീന കുഞ്ഞുമോന്, അജ്ഞീലിന ആര് ഫിലിപ്പ്, മിലന് ബിജു, സി.അഞ്ജലി എന്നിവര്‍ പ്രസംഗിച്ചു. വായന ദിനത്തോട് ആസ്വാദന കുറിപ്പ് മത്സരത്തിനുള്ള പുസ്തക വിതരണവും, ചുമര് പത്രിക പ്രകാശനവും നടത്തപ്പെട്ടു.


