മുന്‍ ഇന്ത്യന്‍ താരം ടി കെ ചത്തുണ്ണി സമ്മര്‍ ക്യാമ്പില്‍ എത്തി. ഭാരതത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോള്‍ പരിശീലകനും മുന്‍ ഇന്ത്യന്‍ താരവും കേരളത്തിന്റെ അഭിമാനവും ആയ ടി കെ ചാത്തുണ്ണി മാഷ് തൊടുപുഴ സോക്കര്‍ സ്കൂള്‍ സന്ദര്‍ശിച്ചു. തൊടുപുഴ സോക്കര്‍ സ്കൂളില്‍ നടക്കുന്ന സമ്മര്‍ ക്യാമ്പിലാണ് അദേഹം സന്ദര്‍ശനം നടത്തിയത്.
പരിശീലിപ്പിച്ച എല്ലാ ടീമുകളെയും മികവിന്റെ ഉന്നതിയില്‍ എത്തിച്ച അപൂര്‍വമായ പ്രതിഭ എന്നാണ് ചാത്തുണ്ണി സാറിനെ ഇന്ത്യന്‍ ഫുട്ബോള്‍ ലോകം വിലയിരുത്തുന്നത്. ഇന്ത്യന്‍ ലീഗിലെ മുന്‍ നിര ക്ലബ്ബുകളായിരുന്ന എഫ്സി കൊച്ചിന്, മോഹന്ബഗാന്, സാല്‍ഗോക്കര്‍, ഡെമ്പോ എഫ് സി, ചര്‍ച്ചില്‍ ബ്രദഴ്സ് എന്നീ ടീമുകളുടെ പരിശീലകനായിരുന്നു അദ്ദേഹം. കേരളത്തിന്റെ അഭിമാനമായിരുന്ന കേരളാ പോലീസ് ഇന്ത്യയിലെ മുന്‍നിര കിരീടമായ ഫെഡറേഷന് കപ്പ് വിജയിച്ചത് അദ്ദേഹത്തിന്റെ കീഴിലാണ്.
തൊടുപുഴ സോക്കര്‍ സ്കൂള്‍ അങ്കണത്തില്‍ എത്തിയ ചാത്തുണ്ണി മാഷ് സമ്മര്‍ ക്യാമ്പിലെ കുട്ടി താരങ്ങള്‍ക്കൊപ്പം അനുഭവങ്ങള്‍ പങ്കുവെച്ചു. പിഎ സലിംകുട്ടി, അമല്‍ വിആര്‍, രാഹുല്‍ എസ്, അഞ്ജലി ജോസ്, ഷമീര്‍ എജെ എന്നിവര്‍ പങ്കെടുത്തു.


