മൂവാറ്റുപുഴ: വാഴക്കുളം സര്‍വീസ് സഹകരണ ബാങ്ക് 751 ന്റെ ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അഞ്ചം തവണയും വിജയിച്ചു ഭരണം നില നിര്‍ത്തി യു ഡി എഫ്
കഴിഞ്ഞ നാല് തവണയും ബാങ്ക് പ്രെസിഡന്റായിരുന്ന ശ്രീ ജോസ് പെരുമ്പിള്ളികുന്നേലിന്റെ നേതൃത്വത്തിലുള്ള പാനലാണ് ഇത്തവണയും ഭരണം നില നിര്‍ത്തിയത് പാനലില്‍ നിക്ഷേപ സംവരണത്തില്‍ ജോസ് പെരുമ്പിളിക്കുന്നെലും പൊതുവിഭാഗത്തില്‍ ടോമി തന്നിട്ടാമാക്കല്‍, സമീര്‍ കോണിക്കല്‍, ദിലീപ് സുകുമാരന്‍, സിജോ മഞ്ചേരിയില്‍, അനില്‍ ലൂക്ക് സൈമണ്‍ വനിതാ വിഭാഗത്തില്‍ ബിന്ദു ഗോപി, ജെസ്സി ജെയിംസ് എസ് സി എസ് ടി വിഭാഗത്തില്‍ സനല്‍ സുബ്രമണ്യനും നാല്പത് വയസില്‍ താഴെയുള്ള പുരുഷ വിഭാഗത്തില്‍ ടിന്റോ ജോസും വനിതയായി നീന ജോസും വിജയിച്ചു