തൊടുപുഴ: വിമല പബ്ലിക് സ്കൂളില്‍ വച്ച് നടത്തപ്പെടുന്ന സയന്‍സ് എക്സിബിഷനില്‍ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ലഹരിമുക്ത കേരളം ക്യാമ്പിന്റെ ഭാഗമായി നടത്തിയ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം കുട്ടികളെ ആകര്‍ഷിച്ചു. ലഹരി വിരുദ്ധ സന്ദേശം അടങ്ങിയ സ്റ്റാള്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അബു എബ്രഹാം ഉദ്ഘാടനം ചെയ്തു.
മുന്‍ ഫുട്ബോള്‍ താരം പി.എ സലിം കുട്ടി, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനില്‍ രാജ്, വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ഡിജോദാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ലഹരിക്കെതിരെ കായിക ലഹരി എന്ന ആശയത്തില്‍ കുട്ടികളില്‍ ജീവിതത്തിന്റെ യഥാര്‍ത്ഥ ലഹരി കണ്ടെത്തുവാന്‍ സഹായിക്കുന്നതായിരുന്നു പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം. മത്സരത്തില്‍ ജയിച്ച എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്കി.


