കോട്ടയം: മാധ്യമ പ്രവര്‍ത്തകരുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും, പ്രാദേശിക തലത്തില്‍ അക്രഡിറ്റേഷനും ഏര്‍പ്പെടുത്തണമെന്ന് കോട്ടയം ജില്ലാ കമ്മിറ്റി പ്രമേയേതിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അസോസിയേഷന്റെ ജില്ലാ കമ്മറ്റി യോഗം ഏറ്റുമാനൂര്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്നു. ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ വിജയിച്ച അസോസിയേഷന് അംഗങ്ങളുടെ കുട്ടികളെ ആദരിച്ചു.
അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബിജു ഇത്തിത്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രെഷരാര്‍ ബൈജു പെരുവ, സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ്, സംസ്ഥാന കമ്മിറ്റി അംഗം എ ആര് രവീന്ദ്രന്, ബൈലോണ് എബ്രഹാം, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പ്രമോദ് ഒറ്റക്കണ്ടം, കെആര്‍ ഷിബു, കെ. മഹാദേവന്, അരുണ്‍ നീണ്ടൂര്‍, അജേഷ് വെള്ളൂര്‍, സുന്ദര കുമാര്‍, ജോസ് മംഗളം, ബിനു ജോസഫ്, സുനിതാ മെഗാസ്, മനോഹരന് മെഗാസ്, ജോര്‍ജ് ജോസഫ് , ജോസഫ് മുകളേല്‍ കടുത്തുരുത്തി, രഞ്ജിത്ത് ഏറ്റുമാനൂര്‍, റെഷീദ് കെ എം, മഹേഷ് ആര്, സെബിന്, അനില്‍ കുമാര്‍ കരയ്ക്കല്‍, എന്നിവര്‍ സംസാരിച്ചു.


