മൂവാറ്റുപുഴ: കുട്ടി ശാസ്ത്രജ്ഞന്റെ റോബോട്ടോ അതാ ചായയുമായി വരുന്നു. മാനാറി മോളേക്കുടിയില്‍ വീട്ടിലെത്തുന്ന ഏതൊരാളേയും ആദ്യം സ്വീകരിക്കുന്നതും ചായ നല്‍കുന്നതും റോബോട്ടാണ്. മൂവാറ്റുപുഴ നിര്‍മ്മല പബ്ലിക് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എമില്‍ കുര്യന് എല്‍ദോസാണ് തന്റെ വീട്ടിലെത്തുന്ന അതിഥികളെ സ്വീകരിക്കുവാനും ചായയും ലഘുഭക്ഷണവും നല്കുവാനും കഴിയുന്ന റോബോട്ടിനെ കണ്ടുപിടിച്ചത്.
ലോക്ക് ഡൗണ്‍ കാല പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതാണ് റബ് ക്കി എന്ന പേരില്‍ അറിയപ്പെടുന്ന റോബോട്ട്. റോബോട്ടോ ഇമെയില്‍ കുര്യന് എല്‍ദോസ് എന്നതിന്റെ ചുരുക്കപേരാണ് റബ് ക്കി (robeke). ചലചിത്ര താരം മണിയന് പിള്ള രാജുവിന്റെ ഹോട്ടലിലെ ഫുട് സേര്‍വിംഗ് റോബോട്ടിനെ യൂട്യൂബില്‍ കണ്ടതോടെയാണ് റബ്കിയ കണ്ടുപിടിക്കുന്നതിന് എമിനലിന് പ്രചോദനമായത്. ആയിരം രൂപ മാത്രമാണ് റബ്കിയയുടെ കണ്ടുപിടിത്തത്തിനായത്. നാല് കിലോവരെ ഭാരം താങ്ങുവാനുള്ള പാഴ് വസ്തുക്കളെ കൂടി ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.
തെര്‍മോകോള്‍ ഉപയോഗിച്ചാണ് ബോര്‍ഡ് ഉണ്ടാക്കിയത്. ബാറ്ററിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയാണ് ഇതിന്റെ നിയന്ത്രണം. സ്കൂള്‍ തലങ്ങളില്‍ നടത്തിയ എക്സിബിഷനുകളില്‍ നിരവധി സമ്മാനങ്ങള്‍ ലഭിക്കുകയും നിരവധി പേര് അഭിനന്ദിക്കുകയും ചെയ്തു. മുബൈ ഐ.ഐ.ടിയില്‍ നടത്തിയ ദേശിയ റോബോട്ടിക്ക് മത്സരത്തില്‍ ഫൈനല്‍ റൗണ്ടിലെത്തുവാന് എമില്‍ കുര്യന്റെ കണ്ടുപിടുത്തത്തിനായി. മൂവാറ്റുപുഴ മാനാറി മോളേക്കുടിയില്‍ ഫാ. എല്‍ദോസ് കുര്യാക്കോസിന്റേയും, പേഴയ്ക്കാപ്പിള്ളി ജനറല്‍ മര്‍ച്ചന്റസ് സഹകരണ ബാങ്ക് ജീവനക്കാരി എലിസബത്ത് എല്‍ദോസിന്റേയും മകനാണ് എമില്‍ കുര്യന്. എല്മി സൂസന് എല്‍ദോസ് സഹോദരിയാണ്. മാനാറി ഭാവന ലൈബ്രറി എമില്‍ കുര്യന് സ്വീകരണം നല്‍കിയിരുന്നു.


