സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് ഓണ്‍ലൈന്‍ പഠനം സാധ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പലിശ രഹിത വായ്പയിലൂടെ മൊബൈല്‍ ഫോണ്‍ നല്കി വരുന്ന സഹായ പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കല്‍ നിര്‍വഹിച്ചു. ലോക്ഡൗണ്‍ സമയത്ത് ബാങ്കിലെ അംഗങ്ങള്‍ക്ക് പലിശ രഹിത വായ്പയും നല്‍കിയിരുന്നു.
ഓണ്‍ലൈന്‍ ഡിവൈസ് ലഭ്യമല്ലാത്ത മുഴുവന്‍ അംഗങ്ങളും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കല്‍ അറിയിച്ചു. സ്കൂളില്‍ നിന്നും ഹാജരാക്കുന്ന സര്‍ട്ടിഫിക്കറ്റ് അനുസരിച്ചാണ് പലിശ രഹിത വായ്പ അനുവദിക്കുന്നത്.
തുടര്‍ന്നും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കല്‍ അറിയിച്ചു. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.എം. സലിം, സെക്രട്ടറി സുധീര്‍ കെ. എന്നിവര്‍ പങ്കെടുത്തു.