തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയേഴ്സിന്റെ നേതൃത്വത്തില്‍ മാനേജ്മെന്റിന്റേയും അദ്ധ്യാപകരുടേയും, പൊതു പ്രവര്‍ത്തകരുടേയും സഹായത്തോടെ സമാഹരിച്ച പത്ത് ടെലിവിഷനുകളും അഞ്ച് സ്മാര്‍ട്ട് ഫോണുകളും വോളണ്ടിയര്‍ ലീഡര്‍ അക്വിന്‍ ബേസില്‍ സ്കൂള്‍ ഹെഡ് മാസ്റ്ററായ സോണി മാത്യുവിന് കൈമാറി.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടന്ന ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ ടി.എസ്. അമീര്‍, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ടി.എം ജോര്‍ജ്, കരിയര്‍ മാസ്റ്റര്‍ ജെസ്റ്റിന് ജോസഫ്, കെ.എം കരീം, സുഹൈല്‍ സൈനുദീന്‍, ഹാരിസ് എസ്, അക്ബര്‍ ഷാ പി.എ, രഞ്ജിത്ത് കരുണാകരന് തുടങ്ങിയവര്‍
പങ്കെടുത്തു.
സംസ്ഥാന ആരോഗ്യ വകുപ്പും ജില്ലാഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ചു പോരുന്ന സ്വയം- കോവിഡ് ബോധവല്‍ക്കരണ പരിപാടിയില്‍ സഹകരിച്ചു പോരുന്ന എറണാകുളം ജില്ലയിലെ ഏക എന്‍.എസ്സ്.എസ്സ് യൂണിറ്റിലെ വോളണ്ടിയേഴ്സിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷവും സഹാപാഠികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി നല്‍കിയിരുന്നു.
കൂടാതെ ഭക്ഷ്യധാന്യകിറ്റുകള്‍, കിടപ്പു രോഗികള്‍ക്കുള്ള മരുന്ന് വിതരണം, ബ്രേക്ക് ദി ചെയിന്‍ ഡയറി വിതരണം, അഗതി മന്ദിരങ്ങളില്‍ ഭക്ഷണ വിതരണം, ബോധവല്‍ക്കരണ പരിപാടികള്‍, തുടങ്ങിയവ നടത്തിപ്പോരുന്നു.


