തലവടി: ഒരു നാടിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. തലവടി ചുണ്ടന് വള്ളം ഉളികുത്ത് കര്‍മ്മം ഏപ്രില്‍ 21ന് രാവിലെ 11 നും 11 .45 നും മദ്ധ്യേ നടക്കും. രാവിലെ 10 മണിക്ക് മാലിപ്പുരയില്‍ നടക്കുന്ന ചടങ്ങ് തോമസ് കെ. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തലവടി ചുണ്ടന് വള്ള സമിതി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഇ.ജി മധു ഇണ്ടംതുരുത്തില്‍ അദ്ധ്യക്ഷത വഹിക്കും. തലവടി പടിഞ്ഞേറക്കര സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് (കുഴീപ്പള്ളി) വികാരി ഫാദര്‍ ജേക്കബ് ഏബ്രഹാം, ചക്കുളത്ത്കാവ് ദേവി ക്ഷേത്രം മുഖ്യ കാര്യദര്‍ശി ബ്രഹ്മമശ്രീ രാധാകൃഷ്ണന് നമ്പൂതിരി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കോയില്‍മുക്ക് സാബു ആചാരി ഉളികുത്ത് കര്‍മ്മം നിര്‍വഹിക്കും.
കുറുവിലങ്ങാട്ട് നിന്നും നിന്നും എത്തിച്ച 120ല്‍ അധികം വര്‍ഷം പഴക്കമുള്ള തടിക്ക് പ്രദേശ വാസികളും തലവടി ചുണ്ടന് ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് പ്രൗഢ ഗംഭീരമായ വന്‍ വരവേല്പ് ആണ് നല്‍കിയത്. ജലോത്സവ പ്രേമികളായ പ്രദേശ വാസികളുടെയും പ്രവാസികളുടെയും സാമ്പത്തീക സഹായത്തോടെയാണ് തലവടി ചുണ്ടന് വള്ളം നിര്‍മ്മിക്കുന്നത്.
പ്രസിഡന്റ് കെ.ആര് ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി ജോമോന് ചക്കാലയില്‍ എന്നിവര്‍ ആമുഖ സന്ദേശം നല്‍കും. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ബിനോയി മംഗലത്താടില്‍ സ്വാഗതവും ട്രഷറാര്‍ പി.ഡി. രമേശ് കുമാര്‍ ക്യതജ്ഞതയും അറിയിക്കും.
ജലോത്സവ സംഘടന ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ- സാംസ്ക്കാരിക- സാമുഹിക- സന്നദ്ധ സംഘടന പ്രതിനിധികള്‍ ആശംസകള്‍ അറിയിക്കും. നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിങ്ങ് പോയിന്റില്‍ ഡോ. വര്‍ഗ്ഗീസ് മാത്യംവിന്റെ പുരയിടത്തില്‍ ആണ് മാലിപ്പുര.
ബ്രഹ്മശ്രീ പട്ടമന ആനന്ദന് നമ്പൂതിരി, ഫാദര്‍ ഏബ്രഹാം തോമസ് (രക്ഷാധികാരികള്‍ ), കെ.ആര് ഗോപകുമാര്‍ (പ്രസിഡന്റ്), ജോമോന് ചക്കാലയില്‍ (ജനറല്‍ സെക്രട്ടറി), പി.ഡി. രമേശ് കുമാര്‍ (ട്രഷറാര്‍) അജിത്ത് കുമാര്‍ പിഷാരത്ത്, ജോജി ജെ വയലപ്പള്ളി, അരുണ്‍ പുന്നശ്ശേരില്‍, തങ്കച്ചന് മാലിയില്‍ (വര്‍ക്കിങ്ങ് പ്രസിഡന്റ്), അഡ്വ.സി.പി.സൈജേഷ് (ജനറല്‍ കണ്‍വീനര്‍), ഡോ.ജോണ്സണ് വി.ഇടിക്കുള (കണ്‍വീനര്‍) ,ജെറി മാമ്മുട്ടില്‍, വില്സന് പൊയ്യാലുമാലില്‍, ബിനോയി മംഗലതാടില്‍, ഇ.ജി മധു ഇണ്ടംതുരുത്തില്‍, സുരേഷ് പി.ഡി (എക്സിക്യൂട്ടീവ് അംഗങ്ങള്‍),ബൈജു കോതപുഴശ്ശേരില്‍, ഷിക്കു അമ്പ്രയില്, സജി മണക്ക് (എന്‍.ആര്.ഐ കോ-ഓര്‍ഡിനേറ്റേഴ്സ്)എന്നിവരടങ്ങിയ താണ് തലവടി ചുണ്ടന് വള്ള സമിതി.


