കോതമംഗലം: എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജില്‍ ഒരാഴ്ചയായി നടന്നു കൊണ്ടിരുന്ന ഫുട്ബാള്‍ ടൂര്‍ണമെന്റ് സമാപിച്ചു. കോളേജിലെ വാര്‍ഷിക സ്പോര്‍ട്സ് മത്സരത്തിന് മുന്നോടിയായിട്ടാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഫൈനല്‍ മത്സരത്തില്‍ ഹൗസ് സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹൗസ് ഡിയെ തോല്‍പ്പിച്ചു.
വിജയികള്‍ക്ക് കോളേജ് സെക്രട്ടറി സിഎ കുഞ്ഞച്ചന്, ചെയര്മാന് പിവി പൗലോസ്, പ്രിന്‍സിപ്പാള്‍ ഡോ. പി സോജന്‍ലാല്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫികള്‍ നല്കി.


