സാങ്കേതിക പരിശീലനം നേടിയവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കളമശ്ശേരി ഗവ. ഐ.ടി.ഐയില്‍ നടന്ന സ്പെക്ട്രം തൊഴില്‍ മേളയില്‍ 600 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. കളമശ്ശേരി ഐ.ടി.ഐയില്‍ നടന്ന മേള നഗരസഭാ ചെയര്മാന് സീമാ കണ്ണന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയറിന്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ഐ.ടി.ഐകളില്‍ പരിശീലനം പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് തൊഴില്‍ മേള സംഘടിപ്പിച്ചത്. 63 സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്തു.
യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ നെഷീദ സലാം അധ്യക്ഷത വഹിച്ചു. വ്യാവസായിക പരിശീലന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ട്രെയിനിംഗ് കെ.പി. ശിവശങ്കരന്, ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിങ് പി.സനല്‍കുമാര്‍, ഐ.ടി.ഐ പ്രിന്‍സിപ്പല്‍ പി.കെ. രഘുനാഥന് തുടങ്ങിയവര്‍ പങ്കെടുത്തു.