മുവാറ്റുപുഴ: ജെസിഐ മുവാറ്റുപുഴ ടൗണ്‍ ഏര്‍പ്പെടുത്തിയ ജെസിഐ ഗ്രാമ സ്വരാജ് അവാര്‍ഡ് നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കൂവപ്പടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മനോജ് മുത്തേടന്‍ സമ്മാനിച്ചു. ജെസിഐ മുവാറ്റുപുഴ ടൗണ്‍ പ്രസിഡന്റ് എല്‍ദോ ജോണ്‍ കാട്ടൂര്‍ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ഡോ മാത്യു കുഴല്നാടന് എംഎല്‍എ, ജെസിഐ ഇന്ത്യ നാഷണല്‍ വൈസ് പ്രസിഡന്റ് അഡ്വ രകേഷ് ശര്‍മ, പ്രൊഫ കെ എം കുര്യാക്കോസ്, എ മുഹമ്മദ് ബഷീര്‍, എല്‍ദോ ബാബു വട്ടക്കാവില്‍, ജോയ്സ് മേരി ആന്റണി, അഡ്വ റഹീം പൂക്കടശ്ശേരി, അനു പോള്‍, ജേക്കബ് തോമസ്, ഡിവിന് ജോസ്, അരുണ്‍ പി മോഹന്‍, മാത്യു പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.


