മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് 22 ആം വാര്‍ഡ് കുടുംബശ്രീ വാര്‍ഷികവും ഓണാഘോഷവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എംസി വിനയന് അദ്ധ്യക്ഷത വഹിച്ച യോഗം ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ: മാത്യു കുഴല്‍ നാടന്‍ എംഎല്‍എ മുഖ്യ പ്രഭാഷണവും നടത്തി. കുടുംബശ്രീ ഇന്ന് ഈ നാട്ടില്‍ സ്ത്രീകള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള മുന്നേറ്റത്തിന് പ്രധാന ഘടകമായി എന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. വനിതകള്‍ക്ക് സ്വയം വരുമാനം എന്ന ഒരു ലക്ഷ്യം നടപ്പിലാക്കാന്‍ കുടുംബശ്രീ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട് എന്ന് ഡോ: മാത്യൂ കുഴല്‍ നാടന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുകയും കുടുംബശ്രീ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാകായിക മത്സരങ്ങള്‍ നടത്തപ്പെടുയും ചെയ്തു. കോവിഡ് മൂലം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആഘോഷം കുടുംബശ്രീ പ്രവര്‍ത്തകരും കുട്ടികളും ഉത്സവാഘോഷമാക്കി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് റിയാസ് ഖാന് പഞ്ചായത്തംഗം സുകന്യ അനീഷ് സിഡിഎസ് ചെയര്പേഴ്സന് സിനി സുദീഷ് മറ്റ് എഡിസ് /സിഡിഎസ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ ഓമന ശശി സ്വാഗതവും ഡിഎസ് സെക്രട്ടറി മീന സജീവന് നന്ദിയും പറഞ്ഞു.