കൊച്ചി : പശ്ചിമ കൊച്ചിയിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് അഷ്റഫ് കെയര്‍ ഫൗണ്ടേഷന്റെ കൈത്താങ്ങ്. അഷ്റഫ് കെയര്‍ ഫൗണ്ടേഷന് എന്ന പേരില്‍ എറണാകുളം ജില്ലാകമ്മിറ്റി നടത്തിയ ആദൃ ചാരിറ്റിയുടെ ഉദ്ഘാടനം ഫാമിംഗ് കോര്പ്പറേഷന് ചെയര്മാന് കെ കെ അഷ്റഫ് നിര്‍വ്വഹിച്ചു. നൂറുകുടുംബങ്ങള്ക്കുള്ള ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റാണ് ആദ്യപടിയായി വിതരണം ചെയ്തത്.
യോഗത്തില്‍ അഷ്റഫ് ബദരിയ്യാ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിന് കോര്പ്പറേഷന് കൗണ്‍സിലര്‍ ടികെ.അഷ്റഫ് ഏറ്റുവാങ്ങി. ചടങ്ങില്‍ എല്‍ജി അഷറഫ്, അഷ്റഫ് എവറസ്റ്റ്, മാഹി അഷ്റഫ്, അഷ്റഫ് കോക്കാടന്‍, മാളിയേക്കല്‍ അഷ്റഫ് , അഷ്റഫ് കുമേനി, അഷ്റഫ് ടി. മുഹമ്മദ്, അഷ്റഫ് പുല്ലന്, അഷ്റഫ് വാരിക്കാടന്‍, അഷ്റഫ് ആധാരം, അഷ്റഫ് മാറംപള്ളി, അഷ്റഫ് എംഎസ്ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു