കാക്കനാട്: പായിപ്രയിലെ അനധികൃത മണ്ണെടുപ്പിനെതിരെ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രാലയത്തിന് നല്കിയ പരാതിയില്‍ ജില്ലാ കളക്ടര്‍ അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ സ്വദേശി അഫ്സല് തൊങ്ങനാല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിവാദ സ്ഥലത്ത് റവന്യൂ വകുപ്പ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം മണ്ണെടുത്ത ഭൂമി അളന്ന് തിട്ടപ്പെടുത്തി.
മണ്ണെടുത്തതിലെ ക്രമക്കേട് അന്വേഷണസംഘം കണ്ടെത്തിയതായാണ് വിവരം. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്റ്റോപ്പ് മെമ്മോ നല്കി. മണ്ണെടുത്ത സ്ഥലത്ത് ഫൈന്‍ നിശ്ചയിക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന് കളക്ടറേറ്റില്‍ നിന്നും കത്തുനല്‍കി.
2020 ല്‍ വീടിന് സമീപത്തെ മണ്ണെടുത്ത് മാറ്റാന്‍ നല്കിയ അപേക്ഷയുടെ തുടര്‍ച്ചയായ ആണ് കാലങ്ങളായി ഇവിടെ മണ്ണെടുപ്പ് നടത്തിവന്നിരുന്നത്. റവന്യൂ വകുപ്പിനും മൈനിങ് ആന്‍ഡ് ജിയോളജി വിഭാഗത്തിനും നല്കിയ അപേക്ഷകളില്‍ സ്ഥല ഉടമയ്ക്ക് മണ്ണെടുപ്പിനുള്ള അനുമതി ലഭിച്ചിരുന്നില്ല. ചില ജനപ്രതിനിധികളുടെ ഒത്താശയോടെ മാഫിയ സംഘം ഏക്കര്‍ കണക്കിന് സ്ഥലത്തുനിന്ന് മണ്ണെടുത്ത് മാറ്റുകയായിരുന്നു.
പായിപ്ര ഗ്രാമപഞ്ചായത്ത് 21 ആം വാര്‍ഡ് എല്ലുപൊടി കമ്പനിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ നാലേക്കറോളം പുരയിടത്തിലെ മണ്ണാണ് അധികൃതരെ നോക്കുകുത്തിയാക്കി മണ്ണ് മാഫിയ സംഘം കടത്തിയത്. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ ആയിരുന്നു മണ്ണെടുക്കലും കടത്തലും നടന്നുവന്നത്. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രാലയത്തിന് പരാതി ലഭിച്ചതോടെയാണ് കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടതും മണ്ണെടുപ്പ് തടഞ്ഞ് ഉത്തരവിറക്കിയതും
അധികൃതരുടെ ഒത്താശ്ശയോടെ പായിപ്രയില്‍ മണ്ണ് മാഫിയ കോടികളുടെ മണ്ണ്കടത്തുന്നു
അധികൃതരുടെ ഒത്താശ്ശയോടെ പായിപ്രയില്‍ മണ്ണ് മാഫിയ കോടികളുടെ മണ്ണ്കടത്തുന്നു