മൂവാറ്റുപുഴ: അനധികൃതമായി മണ്ണെടുത്തത് ചോദ്യം ചെയ്യുകയും, വീഡിയോ ചിത്രീകരിക്കുകയും ചെയ്ത ദളിത് പെണ്‍കുട്ടിയെ കയ്യേറ്റം ചെയ്യുകയും, മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും ചെയ്ത പ്രതികളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തത് ദുരൂഹമാണെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) ഡെപ്യൂട്ടി ചെയര്‍മാനും, യു.ഡി.എഫ്. സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.ജോണി നെല്ലൂര്‍ എക്സ്. എം.എല്‍.എ. ആരോപിച്ചു.
മണ്ണ് – ലഹരി മാഫിയ സംഘങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. മണ്ണെടുപ്പ് മൂലം വീടു തകരുമെന്ന് അധികൃതര്‍ക്ക് പരാതി നല്‍കുകയും, ഇനിയും മണ്ണെടുത്താല്‍ അറിയിക്കണമെന്ന് അധികാരികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് ഡിഗ്രി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി വീഡിയോ ചിത്രീകരിച്ചത്.
ഭരണകക്ഷിയുടെ ഇടപെടലാണ്, പ്രതികളെ സംരക്ഷിക്കുന്നതിന് പിന്നിലെന്ന് ജോണി നെല്ലൂര്‍ കുറ്റപ്പെടുത്തി.


