മുവാറ്റുപുഴ: കോവിഡ് 19 പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മുവാറ്റുപുഴ സര്‍വ്വീസ് സഹകരണ ബാങ്ക് പലിശ രഹിത വായ്പ നല്കുന്നു. കഴിഞ്ഞ വര്‍ഷവും കോവിഡ് 19 രൂക്ഷമായപ്പോള്‍ ബാങ്ക് അംഗങ്ങള്‍ക്ക് പലിശ രഹിത വായ്പ നല്‍കിയിരുന്നു.
ബാങ്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ മെമ്പര്‍മാര്‍ക്കാണ് വായ്പ നല്‍കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കല്‍ അറിയിച്ചു.


