യൂത്ത്കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭ്യമുഖ്യത്തില്‍ മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ മുഴവന്‍ എയ്ഡഡ് സ്കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് മാസ്ക്കുകള്‍ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം DKTF സംസ്ഥാന പ്രസിഡന്റ് ജോയിബമാളിയേക്കല് കദളിക്കട് വിമല മാതാ സ്കൂളില്‍ നിര്‍വഹിച്ചു.
വാഴക്കുളം സെന്റ് ലിറ്റില്‍ തെരെസാസ് സ്കൂളില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍, ഇന്‍ഫന്റ് ജീസസ് സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ്, കാപ്പ് എല്‍പി സ്കൂളില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സമീര്‍ കോണിക്കല്‍,
മടക്കത്താനം എല്‍പി സ്കൂളില്‍ യൂത്ത്കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പ്രസിഡന്റ് ടിന്റോ ജോസ്, പിരളിമറ്റം എല്‍പി സ്കൂളില്‍ ജിന്റോ ടോമി തുടങ്ങിയവര്‍ മാസ്ക്കുകള്‍ വിതരണം ചെയ്തു.
പഞ്ചായത്ത് മെമ്പര്‍മാരായ രതീഷ് മോഹനന്, സെലിന് ഫ്രാന്‍സിസ് യൂത്ത്കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി സച്ചിന് ഷാജി, മണ്ഡലം സെക്രട്ടറിമാരായ സനില്‍ സജി, ഉണ്ണി പി.എം, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് റോബി തടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.


