വേങ്ങര: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റെ പ്രാദേശിക പത്ര പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം വേങ്ങരയിലെ മാധ്യമ പ്രവര്‍ത്തകര്‍ നിയമസഭ പ്രതിപക്ഷ ഉപനേതാവും മുന്‍ മന്ത്രിയും ആയ പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എയ്ക്ക് കൈമാറി. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക, ജില്ലാതല അക്രഡിറ്റേഷന് ലഭ്യമാക്കുക, പ്രാദേശിക പ്രവര്‍ത്തകരുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കുക, ആരോഗ്യ സുരക്ഷാ പദ്ധതിയും, 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, ഇവരുടെ പ്രശ്നങ്ങള്‍ പഠിയ്ക്കാന്‍ കമ്മിഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം കൈമറിയത്.
മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ. ഗംഗാധരന്റെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്. വേങ്ങര പ്രസ് റിപ്പോര്‍ട്ടേഴ്സ് ക്ലബ് സെക്രട്ടറി കെ.ടി. അമാനുള്ള, ട്രഷറര്‍ ടി. മൊയ്തീന് കുട്ടി, എം.കെ. അലവിക്കുട്ടി, ഷാഹുല്‍ ഹമീദ് തറയില്‍, പി.കെ. നൗഫല്‍, വി. ശമീറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.


