മുവാറ്റുപുഴ: ജനങ്ങള്‍ക്കിടയിലുള്ള അന്ധവിശ്വാസങ്ങളും അജ്ഞതയും രാജ്യപുരോഗതിക്ക് തടസ്സമെന്ന് സോഷ്യല്‍ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ എം വര്‍ഗീസ്. മുവാറ്റുപുഴ കെ എം എല്‍ പി സ്കൂള്‍ ഹാളില്‍ വച്ച് ഫോറം സംഘടിപ്പിച്ച ‘മാനവിയം’ സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി പി ജി ബീനാകുമാരി അധ്യക്ഷത വഹിച്ചു. മികച്ച എല്‍ പി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് ഫോറം ഏര്‍പ്പെടുത്തിയ ലീഡേഴ്ഷിപ് എക്സലന്‍സ് അവാര്‍ഡ് എം കെ മുഹമ്മദ് മാസ്റ്റര്‍ക്ക് നല്കി. പ്രതിഭാസംഗമം മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ജോസ് അഗസ്റ്റ്യനും കുഞ്ഞിളം കയ്യില്‍ സമ്മാനം പരിപാടി ജില്ലാ പ്രസിഡന്റ് ഡോ. എമ്മാനുവെലും ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത മികച്ച പി റ്റി എ അംഗങ്ങളെ ജില്ലാ ജോയിന്റ് സെക്രട്ടറി വി കെ പ്രകാശന് ആദരിച്ചു.
മുവാറ്റുപുഴയുടെ ചരിത്രകാരന് മോഹന്‍ ദാസ് സൂര്യനാരായണന്, മാധ്യമ പ്രവര്ത്തകന് ഗോകുല്‍ കൃഷ്ണന്, ഗായകന് ഷാനു മുവാറ്റുപുഴ, വേമ്പനാട്ട് കായല്‍ നീന്തിക്കയറിയ കുമാരി ഗായത്രി പ്രവീണ്‍ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്കി. നജ്ല ഷാജി,പി യു ഗീതു, റ്റി വൈ ജോയി, കെ എം ഹസ്സന്, ഷമീര്‍ വിഎ, സല്‍മ നൗഷാദ്, കെ എസ് രാധാകൃഷ്ണന്, സോജന തുളസി, സലീന ഷക്കീര്‍, സിനാജ് പി എച്, ഫൗസിയ റിയാസ്, ജെസ്നമോള് കെ എം, തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് എംകെ മുഹമ്മദ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എന്‍ ജി സജിത് കൃതജ്ഞതയും രേഖപ്പെടുത്തി.


