പെരുമ്പാവൂര്‍: എസ്എന്‍ഡിപി യോഗം നേതാവും കുന്നത്തുനാട് യൂണിയന് സ്ഥാപകനുമായ മഹാനായ ഇ. വി കൃഷ്ണന് അവര്‍കളുടെ സ്മരണാര്‍ത്ഥം യൂണിയന് ആസ്ഥാനത്ത് അദ്ദേഹത്തിന്റെ അര്‍ദ്ധകായ പ്രതിമ സ്ഥാപിക്കുമെന്ന് യൂണിയന് ചെയര്മാന് കെ.കെ കര്ണ്ണന് പറഞ്ഞു. 51-ാം മത് ഇ.വി കൃഷ്ണന് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ.വിയുടെ ജീവിതം എല്ലാവര്ക്കും മാതൃകയാണ്. ഗുരുദേവ പ്രസ്ഥാനത്തിനു വേണ്ടി ജീവിച്ച ഇ.വിയുടെ സ്മരണകള്‍ വെളിച്ചമാകണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം എം.എ രാജു അദ്ധ്യക്ഷനായി. കെ.എന്‍ സുകുമാരന്‍, യൂത്ത് മൂവ്മെന്റ് യൂണിയന് കണ്‍വീനര്‍ അഭിജിത്ത് ഉണ്ണികൃഷ്ണന്, വനിതാ സംഘം യൂണിയന് സെക്രട്ടറി ഇന്ദിര ശശി, നളിനി മോഹനന് എന്നിവര്‍ അനുസ്മരണ സന്ദേശം നല്കി. അനുസ്മരണത്തിന്റെ ഭാഗമായി വിശേഷാല്‍ ഗുരുപൂജ, അനുസ്മരണ പ്രാര്‍ത്ഥന, പുഷ്പാര്‍ച്ചന എന്നീ ചടങ്ങുകള്‍ നടന്നു.