മൂവാറ്റുപുഴ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 99.81 ശതമാനം വിജയം. 3690 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 3683 വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്. 510 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എപ്ലസ് ലഭിച്ചു. വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് വീട്ടൂര്‍ എബനൈസര്‍ സ്കൂളിലാണ്. 352 വിദ്യാര്‍ത്ഥികള്‍ളാണ് ഇവിടെ പരീക്ഷയെഴുതിയത്.
ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് രണ്ടാര്‍കര എച്ച്.എം ഹൈസ്കളുലാണ്, ഇവിടെ ഒരു വിദ്യാര്‍ത്ഥിയാണ് പരീക്ഷ എഴുതിയത്. സര്‍ക്കാര്‍ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് പേഴയ്ക്കാപ്പിള്ളി ഗവ.ഹൈസ്കൂളിലാണ്. ഇവിടെ 75-വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. എല്ലാവരും വിജയിച്ച് സ്കൂളിന് 100-ശതമാനം നേടാനായി. വിദ്യാഭ്യാസ ജില്ലയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 19 ഫുള്‍ എപ്ലസും, എയ്ഡഡ് സ്കൂളുകളില്‍ 374 ഫുള്‍ എപ്ലസും, അണ്‍എയ്ഡഡ് സ്കൂളുകളില്‍ 117 ഫുള്‍ എപ്ലസും അടക്കം 510 ഫുള്‍ എപ്ലസ് നേടി.
ഇക്കുറി സര്‍ക്കാര്‍ സ്കൂളുകളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിത്ഥ്യാര്ത്ഥികളും വിജയിച്ചു. സ്വകാര്യ സ്കൂളുകളിലെ ഏഴുപേരുടെ തോല്‍വി വിദ്യാഭ്യാസ ജില്ലയിക്ക് നൂറുമേനി നഷ്ടമായി. വിദ്യാഭ്യാസ ജില്ലയിലെ 54 സ്കൂളുകളില്‍ 48 സ്കൂളുകള്‍ക്ക് 100-ശതമാനം വിജയം കൈവരിക്കാനായി.
പ്രധാന അധ്യാപകരുടെയും അധ്യാപകരുടെയും സ്കൂള്‍ പിടിഎ കമ്മറ്റികളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയ്ക്ക് തിളക്കമാര്‍ന്ന വിജയം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് ഡി.ഇ.ഒ ആര്.വിജയ പറഞ്ഞു.


