മുവാറ്റുപുഴ: നഗരസഭ എട്ടാം വാര്‍ഡിലെ അര്‍ഹരായ 100 കുട്ടികള്‍ക്ക് പാഠനോപ യോഗ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്കി മാതൃകയായി വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ അലി. വാര്‍ഡില്‍ പരിസ്ഥിതി സംരക്ഷണ വാരാത്തോടനുബന്ധിച്ച് ഫൗസിയ അലിയുടെ നേതൃത്വത്തില്‍ വാര്‍ഡിലെ എല്ലാ വീടുകളില്‍ നിന്നും ഈ മാസം 8, 9 തീയതികളില്‍ പ്ലാസ്റ്റിക്കും മറ്റും ശേഖരിച്ചിരുന്നു. അത് വിറ്റ് കിട്ടിയ പണം ഉപയോഗിച്ചാണ് വാര്‍ഡിലെ തന്നെ അര്‍ഹരായ 100 കുട്ടികള്‍ക്ക് പാഠനോപ യോഗ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കിയത്.
വിതരണോദ്ഘാടനം നഗരസഭ മുന്‍ വികസനാ കാര്യ സ്റ്റാന്റ്റിംഗ് കമ്മറ്റി ചെയര്‍മാനും ഹൗസിങ് സഹകരണ സംഘം പ്രസിഡന്റ് കെ.എ. നവാസ് നിര്‍വഹിച്ചു. മുവാറ്റുപുഴ നഗരസഭ പ്രതിപക്ഷ നേതാവ് ആര് രാകേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് നിസ അഷറഫ്, കൗണ്‍സിലര്‍മാരായ കെ.ജി. അനില്‍ കുമാര്‍, ജാഫര്‍ സാദിഖ്, പിവി രാധ കൃഷ്ണന്, നെജില ഷാജി, പി.എം സലിം, മുന്‍ കൗണ്‍സിലര്‍ പി.വൈ. നൂറുദ്ധീന്‍, സി.പി.എം. ബ്രാഞ്ച് സെക്രട്ടറി മജീദ് മാങ്ങാടന്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.
പരിസ്ഥിതിക്ക് വലിയ ഭീഷണി നേരിടുന്ന പ്ലാസ്റ്റിക് പോലുള്ള മാലിന്യത്തെ ഭൂമിക്ക് ദോഷം വരാത്ത രീതിയില്‍ കൈകാര്യം ചെയ്യുവാനും, അതിന് വേണ്ടിയുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പികുവാനും വാര്‍ഡ് തലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചു.
വാര്‍ഡിലെ RR ടീം അംഗങ്ങളും അലി സെയ്ദ്, മുഹമ്മദ് മങ്ങാടന്‍, ഫവാസ് പൂക്കടാസ്, ഫിറോസ് താഴത്തെക്കുടി, യാസീന്‍ പുത്തിരിയില്‍, സഫ്വാന് പ്ലാമൂട്ടില്‍, ഹബീബ് പട്ടളായില്‍, മുഹ്സിന് പടിഞ്ഞാറേച്ചാലില്‍ എന്നിവര്‍ ചേര്‍ന്നാണ് പഠനോപയോഗ സാധനങ്ങള്‍ വാര്‍ഡിലെ കുട്ടികള്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കിയത്.