മുവാറ്റുപുഴ: ഇടതുപക്ഷ സര്‍ക്കാരിന്റെ വനം കൊള്ള ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. മുവാറ്റുപുഴ മണ്ഡല തല സമിതിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന് മുന്പില് നടന്ന ധര്‍ണ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍.വി. വിജയന് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വി.സി. ഷാബു, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മാരായ ആശ അനില്‍, ബിന്ദു സുരേഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ബിജെപി മുന്‍സിപ്പല്‍ സമിതിയുടെ നേതിര്ത്വത്തില് മുവാറ്റുപുഴ വില്ലേജ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ ജില്ലാ ജനറല്‍ സെക്രട്ടറി ജയന് വെട്ടികാട് ഉല്‍ഘാടനം ചെയ്തു.
മുന്‍സിപ്പല്‍ സമിതി പ്രസിഡന്റ് രമേശ് പുളിക്കന്‍ അധ്യക്ഷനായി. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ധര്‍ണയില്‍ നേതാക്കളായ രമേശ് കാവന, അഡ്വ. പ്രേംചന്ദ്, കണ്ണന് ശിവപുരം തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ പഞ്ചായത്തുകളിലും റവന്യു, ഫോറെസ്റ്റ് ഓഫിസുകള്‍ക്ക് മുന്പില് ബിജെപി ധര്‍ണ നടത്തി.


