കരുനാഗപ്പള്ളി: തൊഴിലാളികള്‍ക്ക് കരാറുകാരന് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് എഫ്.സി.ഐ തൊഴിലാളികള്‍ പ്രധിഷേധ പ്രകടനവും, ധര്‍ണ്ണയും നടത്തി. എഫ്.സി.ഐ സംയുക്ത യൂണിയനുകളുടെ നേത്യത്വത്തില്‍ എഫ്സിഐക്ക് മുന്നില്‍ നടന്ന ധര്‍ണ്ണ സി.ആര്. മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരി കാലത്ത് പോലും രോഗങ്ങളെ അതിജീവിച്ച് ഭക്ഷ്യധാന്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വേണ്ട വിതം സഹായകരമായ രീതിയില്‍ മുന്നോട്ട് വന്ന തൊഴിലാളികളാണ്. എഫ്സിഐയില്‍ തൊഴിലാളികള്‍ ചെയ്ത ജോലിയുടെ കൂലി കവരുന്ന കരാറുകാരന്റെ നടപടി തിരുത്തണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.
കോഡിനേഷന്‍ സെക്രട്ടറി അനീസ് അദ്യക്ഷത വഹിച്ചു. വി. ദിവാകരന് മുഖ്യ പ്രഭാഷണം നടത്തി. ഐക്യ തൊഴിലാളി യൂണിയന് നേതാക്കളായ ചിറ്റ് മൂല നാസര്‍, നദീര്‍ അഹമ്മദ്, മുടിയില്‍ മുഹമ്മദ് കുഞ്ഞ്, രാമച ന്ദ്രന്പിള്ള, എംഎസ് ഷൗക്കത്ത്, ഷാജി മാമ്പള്ളി എന്നിവര്‍ സംസാരിച്ചു. റെയില്‍വേ സേറ്റേഷന് മുന്നില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ചൂളൂര്‍ ഷാനി, ഇസ്മയില്‍ കുഞ്ഞ്, ഫസല്‍, ഹാഷിം, അജീഷ്, അഷറഫ്, ഷറഫ് എന്നിവര്‍ നേതൃത്വം നല്കി.


