ജനപ്രിയ ഇടപെടലുകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച വ്യക്തിയാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ വിആര്‍ കൃഷ്ണ തേജ ഐഎഎസ്. കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ട് തുടങ്ങി പ്രായഭേദമന്യേ എല്ലാവര്ക്കും ഉപകാരിയും സഹായിയുമാണ് കൃഷ്ണ തേജ. എന്നാല്‍ വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാല്‍ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങളായെന്ന മൂന്നാം ക്ലാസുകാരന്റെ സങ്കടത്തിനാണ് കളക്ടറുടെ ഇടപെടലില്‍ ആശ്വാസം ലഭിച്ചത്.
വളര്‍ന്ന് വലുതായി നല്ല ജോലി നേടിയ ശേഷം അമ്മയെ നന്നായി നോക്കണമെന്നാണ് ആഗ്രഹമെന്നും ഒന്‍പതു വയസുകാരന് കളക്ടര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
മാവേലിക്കരക്കാരനായ ഒന്‍പത് വയസുകാരനാണ് സങ്കടം പറഞ്ഞു കൊണ്ട് കളക്ടര്‍ക്ക് കത്ത് അയച്ചത്. മാസങ്ങളായി വീട്ടില്‍ കറണ്ട് ഇല്ലാത്തതിനാല്‍ മെഴുകുതിരി വെട്ടത്തിലാണ് കുടുംബം കഴിയുന്നതെന്നും വീട്ടിലിരുന്ന് പഠിക്കാന്‍ പോലും സാധിക്കുന്നിലെന്നും കത്തില്‍ പറയുന്നു. സ്കൂളിലിടാന്‍ ഒരു യൂണിഫോം മാത്രമാണ് ഉള്ളത്, എട്ട് വര്‍ഷമായി വീട്ടില്‍ ടി വി ഇല്ല. വളര്‍ന്ന് വലുതായി നല്ല ജോലി നേടിയ ശേഷം അമ്മയെ നന്നായി നോക്കണമെന്നാണ് ആഗ്രഹമെന്നും ഒന്‍പതു വയസുകാരന് കളക്ടര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
അതേസമയം പ്രത്രീക്ഷ തെറ്റിയില്ല. കത്ത് കിട്ടിയ ദിവസം തന്നെ മുഴുവന്‍ ബില്‍ തുകയും അടച്ചു കൊണ്ട് കുട്ടിയുടെ വീട്ടിലെ വൈദ്യുതി കണക്ഷന് പുനഃസ്ഥാപിച്ച് നല്കി ജില്ലാ കളക്ടര്‍. പിറ്റേ ദിവസം മാവേലിക്കരയിലുള്ള കുട്ടിയുടെ വീട്ടിലെത്തി സ്മാര്‍ട് ടിവിയും, യൂണിഫോമും കൈമാറുകയും ചെയ്തു.
നന്നായി പഠിക്കുമെന്ന വാക്കും കുട്ടി കളക്ടര്‍ക്ക് കൈമാറി. മാവേലിക്കര ട്രിനിറ്റി അഡ്വെന്റിസ്റ്റ് അക്കാദമി ഭാരവാഹികളും, വെട്ടിയാര്‍ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കുട്ടിക്കുള്ള ടിവി വാങ്ങി നല്‍കിയത്.


