തൊടുപുഴ: അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എം.ബി.ബി.എസ് 2025 ബാച്ചിന്റെ ഔപചാരിക ഉദ്ഘാടനം കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പുന്നൂസ് നിര്‍വ്വഹിച്ചു. അല്‍ അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്മാന് കെ. എം. മൂസ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് സ്വാഗതം ആശംസിച്ചു. ഇന്ദിരാ ഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്മാന് കെ. എം. പരീത് മുഖ്യാതിഥിയായിരുന്നു. ജനറല്‍ മെഡിസിന് വിഭാഗം മേധാവി ഡോ. കെ. സി. ജോര്‍ജ് നവാഗതര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 250 സീറ്റുകളിലേക്കാണ് ഈ അക്കാദമിക വര്‍ഷം പ്രവേശനം പൂര്‍ത്തിയായത്. ഫിസിയോളജി വിഭാഗം പ്രൊഫസറും പ്രഥമ വര്‍ഷ എം.ബി.ബി.എസ് അക്കാദമിക് കോര്‍ഡിനേറ്ററുമായ ഡോ. ഷബാന സലീം നന്ദിപ്രസംഗം നടത്തി. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്കാരങ്ങളും നല്കി.

