മൂവാറ്റുപുഴ: നിര്‍മ്മലയുടെ അലുംനി അസ്സോയിഷനായ NAAM 88 ന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി മുവാറ്റുപുഴ കടുംമ്പിടിയില് ചുഴലിക്കാറ്റില്‍ വീട് തകര്‍ന്ന് പോയ ശശിക്കുംകുടുംബത്തിനും അടച്ചുറപ്പുള്ള വീട് നിര്‍മിച്ച് നല്കി. ചുഴലിക്കാറ്റില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്ന് മഴയത്ത് ചേര്‍ന്നൊലിക്കുന്ന വീട്ടിലായിരുന്നു ശശിയുടെയും കുടുംബത്തിന്റെയും ജീവിതം.
ഡിപ്ലോമയ്ക്ക് പഠിക്കുന്ന കുട്ടിയുടെ വിദ്യാഭാസവും തകര്‍ന്ന വീടിനൊപ്പം ദുസഹമായിരുന്നു. കുടുംബത്തിന്റെ മോശമായ സാഹചര്യത്തില്‍ മൂവാറ്റുപുഴ എംഎല്‍എ ഡോ. മാത്യു കുഴല്‍നാടനാണ് ഈ വിഷയം NAAM 88 ഭാരവാഹികളെ അറിയിച്ചത്. തുടര്‍ന്ന് അടിയന്തരമായി NAAM 88 വീടീന്റെ പുനര്‍ നിര്‍മ്മാണം നടത്തി വാസ യോഗ്യമാക്കുകയായിരുന്നു.
നവീകരിച്ച വീടിന്റെതാക്കോല്‍ ഗൃഹനാഥനായ ശശിക്ക് മാത്യു കുഴല്നാടന് എംഎല്‍എ കൈമാറി. ഈ വര്‍ഷം ഇത് പോലെ 8 വീടുകള്‍ കൂടി നിര്‍മ്മിച്ച് സമൂഹത്തിലെ അശരണര്‍ക്ക് അത്താണിയാവുക എന്നതാണ് പദ്ധതിയെന് NAAM 88 പ്രസിഡന്റ് Adv. O.V അനീഷ് ചടങ്ങില്അറിയിച്ചു. ചടങ്ങില്‍വാര്‍ഡ് മെമ്പര്‍ അനീഷ്,വിനോദ് ബാബു, സോണി മാത്യു,ജെറി തോമസ്, ജോമോന് മലേക്കുടിയില്‍, സജി ചക്രവേലില്‍ എന്നിവര്‍ സംസാരിച്ചു.


